തിരുവനന്തപുരം: മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കൊതുക് നശീകരണം മാത്രമാണ് ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. ഡെങ്കിപ്പനിയ്ക്കെതിരായ ക്യാമ്ബയിന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ശക്തമാക്കിയിരുന്നു.
പതിവ് കൊതുക്, കൂത്താടി നിയന്ത്രണ-നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ജൂണ്മാസത്തില് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടി ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ എന്ന ക്യാമ്ബയിനും ആവിഷ്ക്കരിച്ചിരുന്നു. മഴ വീണ്ടും കനക്കുന്നതിനാല്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത തുടരേണ്ടതാണെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചിരിക്കുന്നത്.