തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദ്വൈവാര പ്രവചനത്തില്‍ അടുത്ത ആഴ്ച കേരളത്തില്‍ സാധാരണ മഴയാണ് പ്രവചിച്ചിട്ടുള്ളത്. ഓഗസ്റ്റ് 13 ന് മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ന്യൂനമര്‍ദത്തിന്റെ രൂപീകരണ സാധ്യതയും വികാസവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
