തിരുവനന്തപുരം : മാധ്യമ പ്രവർത്തകർക്ക് എതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, പോലീസ് സൈബര്‍ ഡോം എന്നിവ സൈബര്‍ അധിക്ഷേപവും അതിക്രമവും അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും, കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ പരാതിയിലാണ് തീരുമാനമെന്നും പോലീസ് മീഡിയ സെന്റര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബര്‍ അതിക്രമം കാണിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നല്‍കിയിരുന്നു.