മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ അരുവിയില്‍ നിന്ന് 3 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണം 52 ആയി. ഇനി 19 പേരെയാണ് കണ്ടെത്താനുള്ളത്. പെട്ടിമുടിയില്‍ പുഴ കേന്ദ്രികരിച്ചാണ് ഇന്ന് കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടത്തുന്നത്.
എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ്, സ്കൂബാ ഡൈവിംഗ് ടീം, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവര്‍ത്തകര്‍, തമിഴ്നാട് വെല്‍ഫെയര്‍ തുടങ്ങിയ സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത് . പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.