വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് എന്നിവയില്‍ ഏതെങ്കിലുമൊന്നും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ഇനി മുതല്‍ വീട്ടിലിരുന്ന് ഡോക്ടറെ കാണാം. esanjeevaniopd.in/kerala എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാം. ലോഗിന്‍ ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരത്തെക്കുറിച്ച് സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ശേഷം മരുന്ന് കുറിപ്പടിയും ഉടന്‍തന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇ-സഞ്ജീവനി ഒ.പി.ഡി എന്ന ആപ്പ് വഴിയും സേവനം ലഭ്യമാണ്. ടെലിമെഡിസിന്‍ സൗകര്യം 24 മണിക്കൂറും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കുമായി 1056 / 04712552056 എന്ന ദിശ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.
സേവനം ലഭിക്കുന്നതിനായി ചെയ്യേണ്ടത്:
- esanjeevaniopd.in/kerala വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ടോക്കണ്‍ എടുക്കുക.
- എസ്.എം.എസ് നോട്ടിഫിക്കേഷന്‍ വന്നതിനു ശേഷം esanjeevaniopd ലേക്ക് ലോഗിന്‍ ചെയ്യുക.
- ക്യൂ വഴി പരിശോധനാ മുറിയില്‍ പ്രവേശിച്ച ശേഷം ‘കോള്‍ നൗ’ ഓപ്ഷന് ക്ലിക്ക് ചെയ്യുക.
- വീഡിയോകോള്‍ വഴി ഡോക്ടറുടെ പരിശോധന.
- മരുന്നുകളുടെ കുറിപ്പടികള്‍ ഡൗണ്‍ലോഡ് ചെയ്യുക.