കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. ഷഫീഖ്, ഷറഫുദീന്‍ എന്നീ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. റമീസിന്റെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ഇരുവരും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.
സ്വപ്ന നല്കിയ ജാമ്യഹര്‍ജിയില്‍ എന്‍.ഐ.എ കോടതിയില്‍ വാദം തുടരുകയാണ്. നികുതി വെട്ടിപ്പ് കേസ് എങ്ങനെ യു.എ.പി.എയുടെ ഭാഗമാകുമെന്ന് കോടതി ആരാഞ്ഞു. സാമ്ബത്തിക സുരക്ഷയെ ബാധിക്കുന്ന കേസുകള്‍ ദേശസുരക്ഷയുടെ ഭാഗമാണെന്നും പ്രതികള്‍ ഇരുപത് തവണയായി 200 കിലോഗ്രാം സ്വര്‍ണം കടത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കേസ് ഡയറിയും ഡിജിറ്റല്‍ തെളിവുകളും എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.