സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും സർക്കാരിന്റെ അഴിമതികളും സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന യുഡിഎഫ് എംഎൽഎ എംപി മാർ നടത്തുവാൻ ആഹ്വാനം ചെയ്ത സത്യഗ്രഹം തൃത്താലയിൽ വി ടി ബൽറാം എം എൽ എ അനുഷ്ഠിച്ചു. തൃത്താല എംഎൽഎ ഓഫീസിനു മുന്നിൽ നടന്ന സത്യഗ്രഹ സമരപരിപാടി ‘സ്പീക്ക് അപ്പ് കേരള’ സി വി ബാലചന്ദ്രൻ വി ടി ബൽറാം എം എൽ എ യെ ഷാൾ അണിയിച്ച് ഉദ്ഘാടനം ചെയ്തു. പി എ വാഹിദ് അധ്യക്ഷതവഹിച്ചു.യു. ഹൈദ്രോസ്, പി ഇ എ സലാം മാസ്റ്റർ, പി. വി. മുഹമ്മദാലി, പി. ബാലൻ, പി. മാധവദാസ്, പി. ബാലകൃഷ്ണൻ, എം. വി. അലി, പി. എം. മോഹൻദാസ്, കെ ടി രാമചന്ദ്രൻ, കെ. വി. ഹിലർ, ടി കെ സുനിൽ കുമാർ സംബന്ധിച്ചു.
