പുനലൂർ : പരാതിക്കാരന്റെ മുഖത്തേക്ക് സിഗരറ്റ് വലിച്ച് പുക ഊതി വിട്ടത് ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികൾ പരാതിക്കാരനായ ഷാഹിനേയും സഹോദരനേയും താമസസ്ഥലത്ത് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഈ കേസിലെ പ്രതികളായ കാര്യറ ആഷിക് മൻസിൽ അലാവുദ്ദീൻ മകൻ സക്കീർ (35) കാര്യറ ആഷിക് മൻസിൽ അലാവുദ്ദീൻ മകൻ നെബിൻ (23) കോമളംകുന്ന് കോട്ടൂർ പുത്തൻ വീട്ടിൽ മുഹമ്മദ് ഹനീഫ മകൻ അക്ബർ (41) എന്നിവർ പുനലൂർ പോലീസിന്റെ പിടിയിലായി. പുനലൂർ പോലീസ് ഇൻസ്പെക്ടർ ബിനുവർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
