കൊട്ടാരക്കര നഗരസഭാ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. സെക്രട്ടറിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര എം എല്‍ എ അയിഷാ പോറ്റി , മുൻസിപ്പൽ ചെയർ പെഴ്സൺ, മുൻസിപ്പൽ വെസ് ചെയർമാൻ, നിരവധി ഉദ്ദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കൌൺസിലർമാർ ഉൾപ്പെടെ നിരവധി പേര് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എം എല്‍ എ ഉള്‍പ്പെടെ നിരവധി പേര് നഗരസഭാ സെക്രട്ടറിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അയിഷാ പോറ്റി സ്വയം നിരീക്ഷണത്തില്‍ പോകുന്നതായി അറിയിച്ചു. നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണ് നഗര സഭാസെക്രട്ടറി. ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ പോയിരിക്കുന്നവരുടെ സ്രവ പരിശോധന വരും ദിവസങ്ങളില്‍ ഉണ്ടാകും.
