കോന്നി : ടൗണിലെ ചുമട്ടു തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോര്‍, റേഷന്‍ കടകള്‍ , ആശുപത്രികള്‍ എന്നിവ ഒഴിച്ചുള്ള കടകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുവാന്‍ പഞ്ചായത്ത് തീരുമാനിച്ചു. കോവിഡ് സ്ഥിരീകരിച്ച വ്യക്തി കോന്നി ടൗണിലെ കടകളുമായും, ഓട്ടോ തൊഴിലാളികളുമായും, ഓട്ടോയിലെ യാത്രക്കാരുമായെല്ലാം സമ്പർക്കത്തിൽ ഏര്‍പ്പെട്ടിട്ടുണ്ട്.
ഈ സാചര്യത്തില്‍ കോന്നി ടൗണിലെ ചുമട്ടു തൊഴിലാളികളുടെയും, ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെയും, കടകളുടെ നടത്തിപ്പുകാരുടെയും, അവിടങ്ങളിലെ ജീവനക്കാരുടെയും കോവിഡ് പരിശോധന അടിയന്തിരമായി നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം എല്‍എ കെ യു ജനീഷ്കുമാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്
