ഇടുക്കി : കണ്ടെയ്ൻമെന്റ് സോണിൽ വീടുകളിൽ ചെന്ന് പ്രാർഥന നടത്തിയ പാസ്റ്റർക്ക് കോവിഡ് സ്ഥിരീകരിച്ചു. പീരുമേട് പഞ്ചായത്തിലെ 13-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഭവന സന്ദർശനം പാടില്ലെന്ന ആരോഗ്യ പ്രർത്തകരുടെ അടക്കം നിർദേശം പാലിക്കാതെയായിരുന്നു പാസ്റ്ററുടെ സന്ദർശനം. സമ്പർക്കത്തിലൂടെ രോഗം പകരാൻ സാധ്യത ഏറെ ഉള്ളതിനാൽ ഈ വാർഡിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പട്ടുമല സ്വദേശിയായ പാസ്റ്റർ ഇവിടെ വീടുകളിൽ കയറിയിറങ്ങി പ്രാർഥന നടത്തുകയായിരുന്നു. നാട്ടുകാർ പരാതിപെട്ടതിനെ തുടർന്ന് പൊലീസും, ആരോഗ്യ പ്രവർത്തകരും ചേർന്ന് പാസ്റ്ററെ പീരുമേട്ടിലെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നേരത്തെ കണ്ടെയ്ൻമെന്റ് സോണിൽ ഭവന സന്ദർശനം നടത്തിയതിനു പാസ്റ്റർക്ക് 25,000 രൂപ പിഴ ഈടാക്കിയിരുന്നു. കൂടാതെ പാസ്റ്റർ സന്ദർശനം നടത്തിയ മുഴുവൻ വീട്ടുകാരും നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആരോഗ്യവകുപ്പ്.
നിരവധി വീടുകളിൽ ഇയാൾ സന്ദർശനം നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്