പാലക്കാട് : കഞ്ചിക്കോട് കിൻഫ്ര പാർക്ക് കെട്ടിടത്തിലെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഒരുക്കം അവസാനഘട്ടത്തിൽ.1000 കിടക്കയുള്ള ചികിത്സാകേന്ദ്രം തിങ്കളാഴ്ച തുറക്കും. നാലുനിലകളിൽ 1,20,000 ചതുരശ്ര അടി വിസ്തീർണമുള്ള കിൻഫ്രയാണ് ജില്ലയിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ. കെട്ടിടത്തിൽ കിടത്തിച്ചികിത്സയും ഒപിയും ഒരുക്കും. ആദ്യഘട്ടം രണ്ടു നിലയിൽ 250 കിടക്കകൾ ഒരുക്കാനാണ് തീരുമാനമെങ്കിലും അതിവേഗമുള്ള കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാലുനിലയിൽ 1000 കിടക്ക ഒരുക്കി. താഴത്തെ നിലയിലാണ് ഒപി. രോഗികൾക്ക് കാത്തിരിപ്പുകേന്ദ്രമുണ്ട്. ഡോക്ടർമാർ, നേഴ്സുമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകർക്ക് വിശ്രമിക്കാൻ പ്രത്യേകസൗകര്യം സജ്ജമാക്കി. ഫാർമസി, സ്റ്റോർ, ഭക്ഷണശാല, പിപിഇ കിറ്റ് മാറാനുള്ള മുറി എന്നിവയും താഴത്തെ നിലയിലാണ്. 1,2,3 നിലയിലായാണ് കിടത്തിച്ചികിത്സ. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം സൗകര്യമുണ്ട്. ഫാൻ, ലൈറ്റ്, സിസിടിവി ക്യാമറ, വാട്ടർ പ്യൂരിഫെയർ എന്നിവയും സ്ഥാപിച്ചു. ശുചിമുറി അറ്റകുറ്റപ്പണി ചെയ്ത് യോഗ്യമാക്കി. കട്ടിലും കിടക്കയും നിരത്തി. ജില്ലാ നിർമിതികേന്ദ്രയാണ് അടിസ്ഥാനസൗകര്യമൊരുക്കി കെട്ടിടം പ്രവർത്തനസജ്ജമാക്കിയത്. മൂന്നാഴ്ചയിലാണ് പണി പൂർത്തിയാക്കിയത്. ദേശീയ ആരോഗ്യദൗത്യം വഴി 1.40 കോടി രൂപ ചെലവിട്ടാണ് സെന്റർ ഒരുക്കിയത്…
