തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശി ബിനൂരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ നഗരത്തില്‍ കുടനിര്‍മ്മാണം നടത്തിവരുകയായിരുന്നു ബിനൂരി. ശ്വാസതടസം അനുഭവപ്പെട്ടതിനെ
തുടർന്ന് ആദ്യം ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഇതോടെ ഇന്ന് മൂന്ന് കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
