കൊട്ടാരക്കര : കോവിഡ് വ്യാപനത്തെ തുടർന്ന് കൊട്ടാരക്കര നഗരസഭയിലെ റെഡ് സോണുകളിൽ കർശന നിയന്ത്രണം. നഗരത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് സന്ദർശനം നടത്തുകയും എല്ലായിടത്തും കർശനമായ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

കൂടാതെ നഗരത്തിലെ മെഡിക്കൽ സ്റ്റോറുകൾ ഒഴികയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ കടയുടമകൾ ശ്രമിക്കേണ്ടതാണെന്നും പോലീസ് നിർദ്ദേശിക്കുന്നു.

സമൂഹ വ്യാപനം ഒഴിവാക്കുവാൻ വേണ്ടിയാണ് ഇത്തരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ ജനങ്ങളും ജാഗ്രത പുലർത്തുകയും സഹകരിക്കേണ്ടതുമാണ്
