മണ്ണാർക്കാട് : വർഷങ്ങളായി വൈദ്യുതിയില്ലാത്ത ചങ്ങലീരി കൂനിവരമ്പിൽ ഗോപിയുടെ വീട് വൈദ്യുതീകരിച്ച് നൽകി കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർ. ഒപ്പം ഓൺലൈൻ പഠനത്തിനായി ഒരു ടെലിവിഷനും ഇവർക്ക് നൽകി. പി.കെ. ശശി എം.എൽ.എ. സ്വിച്ചോൺ നിർവഹിച്ച് ടെലിവിഷൻ വിദ്യാർഥികൾക്ക് കൈമാറി. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) സംസ്ഥാനകമ്മിറ്റിയംഗം സി.എൻ. ശിവൻ അധ്യക്ഷനായി. സി.ഐ.ടി.യു. ഡിവിഷൻ സെക്രട്ടറി എം. കൃഷ്ണകുമാർ, രാമദാസൻ, രതീഷ്, എ.പി. സിദ്ദീഖ്, അസിസ്റ്റന്റ് എൻജിനിയർ അജിത്കുമാർ, കാശു, കെ.പി. ജയരാജ്, ജയമുകന്ദൻ, ഒ.കെ. സാബു തുടങ്ങിയവർ പങ്കെടുത്തു.
