വാഷിങ്ടണ്‍: വഷളായിക്കൊണ്ടിരിക്കുന്ന യുഎസ്-ചൈന ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ സൃഷ്ടിച്ച് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ്
അടച്ചുപൂട്ടണമെന്ന് ട്രംപ് ഭരണകൂടം. 72 മണിക്കൂറിനുള്ളില്‍ എംബസി പൂട്ടണമെന്നാണ് ഉത്തരവ്.
യുഎസ് ഭരണകൂടത്തിന്റെ ഉത്തരവ് ഭ്രാന്തമാണെന്ന് ചൈനീസ് മാധ്യമായ ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് ഹു സിന്ജിന് അഭിപ്രായപ്പെട്ടു. ഇത്തരമൊരു നീക്കം ചൈന പ്രതീക്ഷിച്ചിരുന്നുവെന്നാണ് കരുതുന്നത്. ചൈനീസ് എംബസിയുടെ മുറ്റത്ത് രേഖകള്‍ കത്തിച്ചുകളയുന്നതായി യുഎസ് മാധ്യമങ്ങള്‍ നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.
ഹോങ്കോങില്‍ ദേശീയ സുരക്ഷാനിയമം നടപ്പാക്കുന്നതും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും തെക്കന്‍ചൈന കടലിലെ സൈനിക വിന്യാസവും യുഎസ് ചൈന ബന്ധത്തില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു.
ചൈന ചെറിയ രാജ്യങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാരോപിച്ച് നേരത്തെ യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്പര് നേരത്തെ രംഗത്തുവന്നിരുന്നു.