കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭയിലും പരിസര പ്രദേശത്തും കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കുടുതല്‍ ജാഗ്രത പാലിക്കുകയും ബന്ധപെട്ടവര്‍ നല്കുന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും എംഎല്‍എ അയിഷാപോറ്റി ആവശ്യപ്പെട്ടു.നഗരസഭാ റെഡ് സോൺ ആയി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പുറത്തിറങ്ങാവൂ എന്നും മാസ്ക്, സാനിറ്റെസര്‍, കൈകഴുകുക എന്നിവ ശീലമാക്കണമെന്നും അയിഷാപോറ്റി എം എൽ എ ആവശ്യപ്പെട്ടു. കൊട്ടാരക്കര നഗരസഭയില്‍ മാത്രം നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ രോഗ ബാധിതരുടെ എണ്ണത്തിൽ ഗണ്യതീതമായ വർധന അപായസൂചനയാണ് നൽകുന്നതെന്നും എം എൽ എ പറഞ്ഞു. രോഗബാധിതർ പോലും നിയന്ത്രണം പാലിക്കുന്നില്ലെന്ന പരാതികള്‍ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വയം ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു.
