തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശങ്കയേറ്റി കൊറോണ വ്യാപനം, ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രോഗം വ്യാപിച്ചതായാണ് റിപ്പോർട്ട് .
14 രോഗികള്‍ക്കും 10 കൂട്ടിരിപ്പുകാര്‍ക്കും ആണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥിതി രൂക്ഷമായിരുന്നു. ഡോക്ടര്‍മാരടക്കം 20 പേര്‍ക്കാണ് രോഗം ബാധിച്ചത്. 150 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.
