കൊല്ലം : ലോഡ്ജില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ താമസിപ്പിച്ചതിന് ഉടമക്കെതിരെ ക്വാറന്റീന് ലംഘനത്തിന് കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തേവള്ളി മാര്‍ക്കറ്റിന് മുന്നിലുള്ള ജി.ബി ലോഡ്ജ് ഉടമ കൊല്ലം മുണ്ടയ്ക്കല്‍ ലതാഭവനില്‍ ബിജുവിനെതിരെയാണ് (49) കേസെടുത്തത്. 12 പേര്‍ക്ക് താമസസൗകര്യമുള്ള ലോഡ്ജില്‍ ഇയാള്‍ തമിഴ്നാട്ടില്‍നിന്ന് മത്സ്യബന്ധനത്തിനുവന്ന 30 മത്സ്യത്തൊഴിലാളികളെ താമസിപ്പിച്ചു. കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
