കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് സൂരജ് ഭാര്യ ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവത്തില്‍ രാസപരിശോധന ഫലം പുറത്തു വന്നു. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്ബ് തന്നെയെന്നാണ് രാസപരിശോധന ഫലം. ഉത്രയുടെ ആന്തരികാവയവങ്ങളില്‍ സിട്രസിന്റെ അംശം കണ്ടെത്തി.
പരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറി. അടുത്തമാസം കേസിന്റെ കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിക്കും. നേരത്തെ മൂര്‍ഖന്‍ പാമ്ബിനെ കൊണ്ടു തന്നെയാണ് ഉത്രയെ കടിപ്പിച്ചതെന്ന് സൂരജ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.