തിരുവനന്തപുരം : തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസ് അടച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഡെപ്യൂട്ടേഷന് അയച്ച വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ക്രൈം ബ്രാഞ്ച് ഓഫീസില്‍ അണുനശീകരണം ഉള്‍പ്പെടെയുളള നടപടികള്‍ നടത്താന്‍ നിര്‍ദേശമുണ്ട്.
