കൊച്ചി : റബർ കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന രീതിയിൽ റബർ ആക്ട് പിൻവലിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെക്യൂലർ പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് ഗ്ലാഡ്സൺ ജേക്കബ് ആവശ്യപ്പെട്ടു. റബർ ആക്ട് നിർത്തലാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കൂ , വില സ്ഥിര ഫണ്ട് കുടിശിക വിതരണം ചെയ്യുക , റബറിന്റെ താങ്ങുവില 200 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി പ്രധാനമന്ത്രിയ്ക്കും സംസ്ഥാന മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകാനും തീരുമാനിച്ചു. റബർ ആക്ട് പിൻവലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭം സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചു . വൈസ് പ്രസിഡൻറ് അഡ്വ.പി.പി. ജോസഫ് , ജേക്കബ് തോമസ് , ജനറൽ സെക്രട്ടറി ജേക്കബ് പുതുപ്പള്ളി , വണ്ടൂർ ബാലകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു
