മലമ്പുഴ ജില്ലാ ജയിലിൽ കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആർ.ഐ) മേൽനോട്ടത്തിൽ നടപ്പാക്കുന്ന കേരോദ്യാനം പദ്ധതി ഉദ്ഘാടനം
കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ ഓൺലൈനായി നിർവഹിച്ചു. കെ. വി. വിജയദാസ് എം.എൽ.എ അദ്ധ്യക്ഷനായി.
ആദ്യ തെങ്ങിൻ തൈ വിജയദാസ് എം.എൽ.എ നട്ടു. അഞ്ചിനങ്ങളിലുള്ള 20 വീതം തെങ്ങിൻ തൈകളാണ് ആദ്യഘട്ടത്തിൽ നട്ടത്.
സംസ്ഥാന സർക്കാരിന്റെ കേര കേരളം പദ്ധതിക്കാവശ്യമായ വിത്തുതേങ്ങ ശേഖരിക്കാനാവുന്ന രീതിയിൽ മലമ്പുഴ ജില്ലാ ജയിലിലെ തോട്ടം മാതൃവൃക്ഷങ്ങളുടെ തോട്ടമായി വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി , മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രൻ, ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്, സി.പി.സി.ആർ.ഐ ഡയറക്ടർ അനിത കരുൺ, പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. തമ്പാൻ, സുബ്രഹ്മണ്യം, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സുരേഷ് ബാബു, എൻ. അനിൽകുമാർ,
സൂപ്രണ്ട് കെ. അനിൽകുമാർ, വെൽഫയർ ഓഫീസർ ധന്യ എന്നിവർ സംസാരിച്ചു.