കുണ്ടറ : സുഹൃത്തുമായി വഴക്കിടുന്നത് എതിർത്തതിലുള്ള വിരോധം നിമിത്തം ആവലാതിക്കാരന്റെ വീട്ടിൽ കടന്നുകയറി കത്തി കൊണ്ട് കുത്തി പരിക്കേൽപിച്ച കേസിലെ പ്രതി പെരിനാട് വില്ലേജിൽ ചാത്തിനാംകുളം ചേരിയിൽ അഞ്ച് മുക്ക് ജംക്ഷന് സമീപം സിദ്ദീഖ് മൻസിലിൽ റഷീദ് മകൻ സിദ്ദീഖ് (21) കുണ്ടറ പോലീസിന്റെ പിടിയിലായി. പ്രതി ആക്രമിക്കാൻ വീട്ടിൽ കയറി വരുന്നത് കണ്ട ആവലാതിക്കാരൻ ഇറങ്ങി ഓടുകയും ഇയാളെ പിൻതുടർന്ന് ചെന്ന പ്രതി അഞ്ച് മുക്ക് ജംക്ഷനിൽ വച്ചായിരുന്നു കുത്തി പരിക്കേൽപിച്ചത് സംഭവം കണ്ട് തടയാൻ ചെന്ന നവാസ് എന്നയാൾക്കും പരിക്ക് പറ്റിയിട്ടുണ്ട്. കുണ്ടറ സി.ഐ. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
