കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായി വിവാദ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. കേസ് ഓഗസ്റ്റ് 13 ന് വീണ്ടും പരിഗണിക്കും. കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് ഹാജരാകാതിരുന്നതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ അറിയിച്ചു.കൂടാതെ കോടതിയിൽ ഹാജരാകാതിരിക്കാന്‍ മറ്റു ന്യായങ്ങളും ഫ്രാങ്കോ നിരത്തിയിരുന്നു.
പ്രതിക്കെതിരെ വാറണ്ടും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായി 14 തവണയാണ് ഫ്രാങ്കോ കോടതിയില്‍ ഹാജരാകാതിരുന്നത്. പലകാരണങ്ങളായിരുന്നു കാരണമായി പറഞ്ഞിരുന്നത്. തുടര്‍ന്നാണ് കടുത്തനടപടിയിലേക്ക് കോടതി കടന്നത്. ജാമ്യമില്ലാ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാന്‍ നോട്ടീസും പുറപ്പെടുവിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി ഗോപകുമാറാണ് നടപടി സ്വീകരിച്ചത്.