പാലക്കാട് : ഷൊർണൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സേനാ അംഗങ്ങളും സ്റ്റേഷന് കീഴിൽ പരിശീലനം നേടിയ സിവിൽ ഡിഫൻസ് അംഗങ്ങളും തൃത്താല വെള്ളിയാങ്കല്ല് പുഴയിൽ റബ്ബർ ഡെങ്കി പരിശീലനം നടത്തി. മഴക്കാല കെടുതികളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ സജ്ജമാവാനും
മുഴുവൻ അംഗങ്ങൾക്കും അടിയന്തിര സുരക്ഷാക്രമീകരണങ്ങൾ പരിശീലിക്കാനും സംഘടിപ്പിച്ച പരിപാടിയിൽ മുങ്ങൽ ജീവനക്കാർക്കുള്ള പ്രത്യേക രക്ഷാപ്രവർത്തന പരിശീലനവും നടന്നു. ഷൊർണൂർ ഫയർ സ്റ്റേഷൻ ഓഫീസർ AT ഹരിദാസ് നേതൃത്വം നൽകി അസിസ്റ്റന്റ് ഓഫീസർ ശരത് ചന്ദ്ര ബാബു, മറ്റു സേന അംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു.
