പത്തനംതിട്ട: ഹോം ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങിയതിന് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്. മൂന്നാംതീയതി റിയാദില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ചെന്നീര്‍ക്കര സ്വദേശി തിങ്കളാഴ്ചയാണ് പത്തനംതിട്ട നഗരത്തിലെത്തിയത്. മുഖാവരണം ധരിക്കാതെ വാഹനത്തിലെത്തിയതിനാണ് ഇയാളെ പോലീസ് തടഞ്ഞത്.
വിദേശത്തു നിന്നെത്തിയതാണെന്ന് അറിഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകരെത്തി ആംബുലന്‍സില്‍ കയറാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ വട്ടം പിടിച്ചിട്ടും കുതറിയോടിയ പ്രവാസിയെ തുണികൊണ്ട് കൈയുംകാലും കെട്ടിയാണ് ആംബുലന്‍സില്‍ കയറ്റിയത്. ഇദ്ദേഹം കോഴഞ്ചേരി ജില്ലാആശുപത്രിയിലാണുള്ളത്.
അതേസമയം, പത്തനംതിട്ടയില്‍ ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥികരിച്ചത് 7 പേര്‍ക്കാണ്. നഗരസഭാ പ്രദേശത്തെ കണ്ടെയ്ന്മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വരും. നിലവില്‍ സൂപ്പര്‍ സ്പ്രെഡിനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും വിലയിരുത്തുന്നത്. പത്തനംതിട്ട ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം കണ്ടെത്തിയവരില്‍ ഒരാള്‍ ജില്ലാ പഞ്ചായത്ത് ജീവനക്കാരിയാണ്. ഈ മാസം 7 വരെ പഞ്ചായത്ത് ഓഫീസില്‍ ഇവര്‍ ജോലിയിലേര്‍പ്പെട്ടിരുന്നു. കണ്ടെയ്ന്മെന്റ് സോണില്‍ നടന്ന ആന്റിജന്‍ പരിശോധനയിലൂടെയാണ് വൈറസ് ബാധ കണ്ടെത്തിയത്.