വയനാട് : പനമരം ഗ്രാമപഞ്ചായത്തിലെ പരക്കുനി കോളനി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള സന്ദര്‍ശിച്ചു. കോളനിയിലെ അടിസ്ഥാന സൗകര്യങ്ങളും താമസക്കാരുടെ സുരക്ഷ ക്രമീകരണങ്ങളും വിലയിരുത്തതിന്റെ ഭാഗമായാണ് സന്ദര്‍ശനം. കോവിഡ് പശ്ചാത്തലത്തില്‍ ഇവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി.
കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ പഠനകേന്ദ്രമായ ആള്‍ട്ടര്‍നേറ്റ് സ്ക്കൂളും കലക്ടര്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളുമായി ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ചുള്ള വിലയിരുത്തലും നടത്തി. കോളനിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കുന്ന സ്ഥലവും കളക്ടര്‍ സന്ദര്‍ശിച്ചു.
