തിരുവനന്തപുരം : ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലൈ നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്കപട്ടികയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്.
പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ചീഫ് സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സ്രവസാമ്ബിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. രണ്ടാം സമ്പർക്കപട്ടികയിലാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്ളത്.
