തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില ഒറ്റയടിക്ക് വര്‍ധിപ്പിച്ചു.
ലിറ്ററിന് ഒന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ലിറ്ററിന് 20 രൂപ വിലയുണ്ടായിരുന്ന മണ്ണെണ്ണയ്ക്ക് ഇപ്പോള്‍ 29 രൂപയായി. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം മണ്ണെണ്ണ വില ഉയര്‍ത്തിയത്. അതേസമയം, ഇ-പോസ് യന്ത്രത്തില്‍ വിവരമെത്തിയപ്പോള്‍ മാത്രമാണ് വിലകൂടിയതറിയുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.
