വെട്ടിക്കവല : വായന പക്ഷാചരണത്തിൻ്റെ സമാപനം വെട്ടിക്കവല ദേശസേവാസമിതി വായനശാലയിൽ പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. KSFE ചെങ്ങമനാട് ബ്രാഞ്ച് ,വെട്ടിക്കവല സർവ്വീസ് സഹകരണ ബാങ്ക് ,ചക്കുവരയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടുകൂടി വെട്ടിക്കവല പഞ്ചായത്തിലെ പതിനൊന്ന് ഗ്രന്ഥശാലകൾക്കായി വാങ്ങിയ Smart TV കളുടെ വിതരണോദ്ഘാടനവും എം എൽ എ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ അഡ്വ.ഷൈൻ പ്രഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം .ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ .എസ്സ്. ഷാജി ഐ വി ദാസ് അനുസ്മരണം നടത്തി. KSFE ചെങ്ങമനാട് ബ്രാഞ്ച് മാനേജർ സി. സജിമോൻ ,അസി.മാനേജർ രവികുമാർ, വെട്ടിക്കവല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം. അനോജ് കുമാർ ,ചക്കുവരയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വൈ.യോഹന്നാൻ, താലൂക്ക് ലൈബ്രറി കൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.എസ്സ്.ജയചന്ദ്രൻ, വെട്ടിക്കവല കെ. എൻ. ശശികുമാർ ,സതീഷ് വെട്ടിക്കവല ,എസ്സ്.രത്നമണി ,സിന്ധു സുരേഷ് ,ജി.പത്മനാഭപിള്ള ,എം.ശ്രീകുമാർ ,എസ്സ്.ഗിരീഷ് കുമാർ ,ബി .ഉണ്ണികൃഷ്ണൻ നായർ എന്നിവർ ആശംസാ പ്രസംഗം നടത്തി . സംഗീത പ്രതിഭകളായ ഗോപിക അജയൻ ,അഞ്ജന ജെ വി കൃഷ്ണ ,മീനാക്ഷി ആർ ജെ എന്നിവർ വായനാ സംബന്ധിയായ സംഗീത ശില്പം അവതരിപ്പിച്ചു.
