ആലത്തൂർ : സബ് ജയിലിലേക്ക് അത്യാവശ്യമുള്ള മുഖാവരണങ്ങളും, കൈയുറകളും കെ എസ് യു ആലത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയിൽ അധികൃതരെ ഏല്പിച്ചു. ചടങ്ങ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.രാംദാസ് ഉദ്ഘടനം ചെയ്തു. പഞ്ചായത്തംഗം ബുഷറ നൗഷാദ് മുഖ്യാതിഥിയായി. മണ്ഡലം പ്രസിഡന്റ് ഹാഷിം ആലത്തൂർ അധ്യക്ഷത വഹിച്ചു, ഹാരിസ്, നൗഷാദ് ആലത്തൂർ,ഷാഹിദ് ആലത്തൂർ, ഷാനവാസ് പള്ളിപ്പറമ്പിൽ ,ഫവാസ് വെങ്ങന്നൂർ, അജ്മൽ ആലത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
