എഴുകോണ്‍ : കടയ്ക്കോട് ജംഗ്ഷനില്‍ കട നടത്തിയിരുന്ന വ്യാപാരിയായ കട്യ്ക്കോട് ലക്ഷ്മിയില്‍ കുമാരന് മകന് സുരേന്ദ്രൻ (65 )നെ മാരകമായി മര്‍ദ്ദിച്ച് വധിക്കാന്‍ ശ്രമിച്ച കേസ്സിലെ മൂന്നാം പ്രതിയായ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സി.എസ്സ്.ഐ ആശുപത്രിക്ക് സമീപം ജഹാന് മന്‍സിലില്‍ അബ്ദുള്‍ ജബ്ബാര്‍ മകന് ജാസിംഖാന്‍ (27) ആണ് ഇന്ന് എഴുകോണ്‍ പോലീസ് പിടികൂടിയത്.
2020 ജനുവരി മാസം 2-ാം തീയതി രാത്രി 8.55 മണിക്ക് കടയ്ക്കോട് ജംഗ്ഷനില്‍ വച്ച് ജാസിംഖാന്‍ ഉള്‍പ്പെട്ട ക്വൊട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ വ്യാപാരി ചികില്‍സയില്‍ തുടരുകയാണ്. ഈ കേസ്സിലെ ഒന്നാം പ്രതിയായ അമ്പിളി എന്നു വിളിക്കുന്ന അനിലിനെതിരെ പോലീസില്‍ പരാതി കൊടുത്തതിലുള്ള വിരോധത്താലാണ് പ്രതികള്‍ സുരേന്ദ്രനെ ആക്രമിച്ചത്. എഴുകോണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ റ്റി.എസ്സ്. ശിവപ്രകാശ്, സബ് ഇന്‍സ്പെക്ടര്‍ ബാബുക്കുറുപ്പ്, സന്തോഷ് കുമാര്‍, എസ്സ്.സി.പി.ഒ. ശിവകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ കേസ്സിലെ മറ്റു പ്രതികളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
