ചാലിശ്ശേരി – നാഗലശ്ശേരി പഞ്ചായത്തുകളെ കൂട്ടിയിണക്കുന്ന TSKനഗർ – നമ്മിണിപ്പറമ്പ് റോഡ് പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ്. ബഹു .തൃത്താല എംഎൽഎ ശ്രീ വി.ടി. ബൽറാമിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ ചെലവഴിച്ച് ഈ റോഡ് മനോഹരമായി കോൺക്രീറ്റ് ചെയ്ത് പൂർത്തീകരിച്ചിരിക്കുകയാണ്. ഈ പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിന് ഇന്നലെകളിൽ ആത്മാർത്ഥമായി പ്രവർത്തിച്ച യശശ്ശരീരനായ മുൻ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ എൻ വി ബാവയുടെ സ്മരണാർത്ഥം എൻവി ബാവ റോഡ് എന്ന് നാമകരണം ചെയ്യപ്പെടുന്ന ഈ കോൺക്രീറ്റ് റോഡ് ഉൽഘടനം വി ടി ബൽറാം എം എൽ എ ഉൽഘടനം നിർവഹിച്ചു
