പരുതൂർ പടിഞ്ഞാറേ കൊടുമുണ്ടയിലെ കരകൗശല വസ്തുക്കളുടെ നിർമ്മാണം കൊണ്ട് ശ്രദ്ധേയനായ എട്ടാം ക്ലാസ്സുകാരൻ മുഹമ്മദ് ജലീലിനെ തേടി വി ടി ബൽറാം എം എൽ എ വീട്ടിലെത്തി.
പ്രായത്തെ വെല്ലുന്ന നൈസർഗിക കഴിവുകൾ കൊണ്ട് കമനീയമായ കരകൗശല വസ്തുക്കൾ നിർമ്മിച്ച് ജസീലിനെ പരിചയപ്പെടുത്തി പട്ടാമ്പി ലൈവ് ഓൺലൈൻ ചാനൽ സ്പെഷ്യൽ സ്റ്റോറി നൽകിയിരുന്നു. ജസീൽ നിർമ്മിച്ച ലോറിയും ബസ്സും നവമാധ്യമങ്ങളിൽ വൈറലായിരുന്നു. വളർന്നു വരുന്ന കൊച്ചു പ്രതിഭകൾ നാടിന് അഭിമാനം ആണെന്നും ഇത്തരം വിദ്യാർഥികൾക്ക് സമൂഹം വേണ്ട പ്രചോദനങ്ങൾ നൽകണമെന്നും ജസീലിനെ അനുമോദിച്ച് എം എൽ എ പറഞ്ഞു.
ജസീലിന് എംഎൽഎ ഓഫീസ്, എംഎസ്എഫ് പരുതൂർ പഞ്ചായത്ത്, കെ എസ് യു പരുതൂർ മണ്ഡലം, കമ്മിറ്റികൾ നൽകുന്ന ഉപഹാരം എംഎൽഎ കൈമാറി. എം എസ് എഫ് നൽകുന്ന ക്യാഷ് അവാർഡ് സാദിഖ് പി പി സമ്മാനിച്ചു. പിടി ശംസുദ്ദീൻ, എ പി എം സക്കരിയ, വി പി കുഞ്ഞിപ്പു സാഹിബ്, ദിൽഷ, സ്വഫ്വാൻ വി പി, അജ്മൽ വി പി, ഫസീഹ് എ പി, ഷർബീൽ വി പി എന്നിവർ സംബന്ധിച്ചു.
