കുളത്തൂപ്പുഴ : തിങ്കൾ കരിക്കം വില്ലേജിൽ മഠത്തിക്കോണം മുറിയിസ് ജയഭവനിൽ ബാബുവിന്റെ ഭാര്യ കുമാരി(47) ന്റെ വീട്ടിൽ കടന്നു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി തിങ്കൾ കരിക്കം വില്ലേജിൽ മഠത്തിക്കോണം എന്ന സ്ഥലത്ത് രോഹിണി ഭവനിൽ ചെല്ലപ്പൻ മകൻ രതീഷ് (25) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. എസ്.ഐ.അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്.
