ലക്കിടി : തിക്കുംതിരക്കുമില്ലാതെ അകലൂരിലെ അമരാവതിയിൽ ലോഹിതദാസിന്റെ പതിനൊന്നാം ചരമവാർഷിക ദിനാചരണം. കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടുകാരും ആരാധകരുമടക്കം വളരെ കുറച്ചുപേരേ ലോഹിതദാസിന്റെ വസതിയിലെത്തിയിരുന്നുളളൂ. ഞായറാഴ്ച 10-ന് ലോഹിതദാസിന്റെ പത്നി സിന്ധു ലോഹിതദാസ്, മക്കളായ അജയ് കൃഷ്ണ, വിജയ് ശങ്കർ, ആരാധകർ എന്നിവരുടെ നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിൽനടന്ന പുഷ്പാർച്ചനയോടെ പരിപാടി ആരംഭിച്ചു.
ലോഹിതദാസ് കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ലോഹിയുടെ സ്മരണകൾ പുതുക്കി ഒത്തുചേരലുമുണ്ടായി. സാംസ്കാരികവേദി ചെയർമാൻ എം. വിജയകുമാർ, ജഗദീഷ് (ഉണ്ണി), റസാഖ്, ജയൻ, സലാം, കുഞ്ചൻസ്മാരകം രാജേഷ് എന്നിവർ നേതൃത്വം നൽകി.