കൊട്ടാരക്കര : ബാങ്ക് ഓഫ് ബറോഡ കൊല്ലം റൂറൽ പോലീസിന് ബാരിക്കേഡുകൾ നിർമ്മിച്ചു നൽകി. കോവിഡ്-വ്യാപനം തടയുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ റീജിയണൽ ഹെഡ് ഡി. പ്രജിത്കുമാറും കൊല്ലം ബ്രാഞ്ചിന്റെ ചീഫ് മാനേജർ കെ.രാജീവും ചേർന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന് കൈമാറി.
