പാലക്കാട് : മണ്ണാര്‍ക്കാട്ട് ഭീമനാട് ഏഴു വയസുകാരനെ മാതാവ് കുത്തിക്കൊന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം.നാലകത്ത് വീട്ടില്‍ ഹംസയുടെ മകള്‍ ഹസ്നത്ത് ആണ് തന്റെ മകന് ഇര്‍ഫാനെ കൊലപ്പെടുത്തിയത്.

ഒമ്പത് മാസം പ്രായമുള്ള ഇവരുടെ മറ്റൊരു കുഞ്ഞ്
കുഞ്ഞ് വീടിന് പുറത്തിരുന്ന് കരയുന്നത് കണ്ട് എത്തിയ അയല്‍ക്കാരാണ് വീടിനകത്ത് ഏഴ് വയസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്.ഹസ്നത്തിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു.കുട്ടിയുടെ പിതാവ് ആലുവ സ്വദേശിയായ സക്കീര്‍ ഹുസൈന് എറണാകുളത്താണ് ജോലി ചെയ്യുന്നത്. പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു