ന്യൂഡല്‍ഹി : കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദ്ദേശവുമായി യുജിസി. അവസാന വര്‍ഷ ബിരുദ പരീക്ഷയുള്‍പ്പെടെ മാറ്റിവയ്ക്കണമെന്നാണ് യുജിസിയുടെ നിര്‍ദ്ദേശം. കൂടാതെ, അക്കാദമിക് വര്‍ഷം തുടങ്ങുന്നത് നീട്ടിവെക്കാനും നിര്‍ദേശം നല്കി.കോവിഡ് പശ്ചാത്തലത്തില്‍ അക്കാദമിക് വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കാനായിരുന്നു യുജിസിയുടെ നേരത്തേയുളള നിര്‍ദ്ദേശം. എന്നാല്‍ ഇത് ഒക്ടോബറിലേക്ക് മാറ്റണമെന്നാണ് പുതിയ നിര്‍ദ്ദേശം. അവസാനവര്‍ഷ പരീക്ഷയ്ക്ക് പകരം നേരത്തെയുള്ള ഇന്റേണല്‍ പരീക്ഷകളുടെയും സെമസ്റ്റര്‍ പരീക്ഷകളുടെയും മാര്‍ക്കുകള്‍ കണക്കിലെടുത്ത് മൂല്യനിര്‍ണയം നടത്താമെന്ന നിര്‍ദ്ദേശവും യുജിസി പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടുത്തയാഴ്ച പുറത്തിറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
