കൊട്ടാരക്കര : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി യുടെ ആഹ്വന പ്രകാരം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വ്യാപാര സമൂഹത്തോടുള്ള അവഗണയിൽ പ്രതിഷേധിച് കൊട്ടാരക്കര വൈദ്യുതി ഭവന് മുൻപിൽ നടന്ന പ്രതിഷേധ ധർണയിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റും കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്റും ആയ ഹാജി എം ഷാഹുദീൻ ഉൽഘാടനം ചെയ്തു.

യുണിറ്റ് വർക്കിംഗ് പ്രസിഡന്റ് സി എസ് മോഹൻദാസ് അധ്യക്ഷത വഹിച്ചു സെക്രട്ടറി Y സാമുവൽ കുട്ടി, ടട്രെഷറർ കെ കെ അലക്സാണ്ടർ,ദുർഗ്ഗ ഗോപാലകൃഷ്ണൻ, VCP ബാബുരാജ്, മോഹൻജി നായർ,സെലിൻ അലക്സ്, MRRA ജില്ല പ്രസിഡന്റ് സാബു നെല്ലിക്കുന്നം, തുടങ്ങിയവർi സംസാരിച്ചു, ജില്ലാ സെക്രട്ടറി കൃഷ്ണൻ കുട്ടി നായർ മുഖ്യ പ്രഭാഷണം നടത്തി