വെളിയം ജംക്ഷനിൽ പ്രവർത്തിച്ച് വന്നിരുന്ന അമ്പലംകുന്ന് കൈതയിൽ സ്വദേശിനിയായ മല്ലീക എന്നയാളുടെ എം.എസ്. സാരീസ് എന്ന തുണിക്കട 18.06.20 രാത്രി 10 മണിക്ക് ശേഷം പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയ കേസിലെ പ്രതി വെളിയം കിഴക്കേക്കര, വലിയവിള വീട്ടിൽ ചാക്കോച്ചി എന്ന് വിളിക്കുന്ന സുരേഷിനെയാണ് പൂയപ്പള്ളി പോലീസ് പിടികൂടിയത്. പൂയപ്പള്ളി ഐ.എസ്.എച്ച്.ഒ വിനോദ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
