വെള്ളമുണ്ട പഞ്ചായത്തിലെ കൂവണ പണിയകോളനി, മഴുവന്നൂര്‍ കോളനി എന്നിവിടങ്ങളില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള സന്ദര്‍ശനം നടത്തി. സ്ഥല പരിമിതി മൂലം ബുദ്ധിമുട്ടുന്ന കൂവണ കോളനിയിലെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി സ്ഥലം കണ്ടെത്തും. കോളനിയിലെ നിലവിലുളള അവസ്ഥ നേരിട്ട് വിലയിരുത്തുവാനാണ് ജില്ലാ കളക്ടര്‍ കോളനിയിലെത്തിയത്. അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിങ്, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി, ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ ജി.പ്രമോദ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.ജി അനില്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
