അട്ടപ്പാടിയിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാനയുടെ ആക്രമണം ജനജീവിതം തടസ്സപ്പെടുത്തി ഇരിക്കുകയാണെന്ന് അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിൽ നിരവധി വീടുകളാണ് തകർന്നത്. വീടുകളിൽ കിടന്നുറങ്ങുവാൻ പോലും ആളുകൾ ഭയപ്പെടുന്നു. നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയാണ് കാട്ടാനയുടെ യും കാട്ടുമൃഗങ്ങളുടെ യും ആക്രമണത്തിൽ കർഷകർക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
വട്ടി പലിശയ്ക്ക് പണം കടം എടുത്തും, കെട്ടുതാലി പണയം വച്ചും, ആധാരം ബാങ്കിൽ കട പെടുത്തി യും കൃഷി ചെയ്തവരും, വീടു വച്ച് വരും ആത്മഹത്യയുടെ വക്കിലാണ്. സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, വീടും കൃഷിയും നഷ്ടപ്പെട്ടവർക്ക് തക്കതായ നഷ്ട പരിഹാരം നൽകണം എന്നും അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടാനശല്യം പരിഹരിക്കുന്നതിന് പ്രദേശത്തെ ജനങ്ങളുമായി കൂടിയാലോചിച്ച് സമഗ്രമായ പദ്ധതി നടപ്പാക്കണമെന്നും അട്ടപ്പാടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബു സിറിയക് ആവശ്യപ്പെട്ടു.
