ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3, 54,065 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 10, 974 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2003 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 11,903 ആയി. അതേസമയം, രോഗമുക്തി നിരക്കില്‍ നേരിയ വര്‍ദ്ധനവുള്ളത് ആശ്വാസമാണ്. 180013 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. നിലവില്‍, 153178 പേരാണ് രാജ്യത്ത് ചികിത്സയില്‍ ഉള്ളത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ 58.29 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിലാണ്.
ഇന്ന് കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെനിലപാട് നരേന്ദ്ര മോദി കേള്‍ക്കും. ചെന്നൈ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തമിഴ്നാട് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ ദേശീയ ലോക്ക്ഡൗണ്‍ തിരിച്ചു കൊണ്ടുവരുന്നത് അജണ്ടയില്‍ ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.