വാഷിംഗ്ടണ്‍ : രോഗമുക്തി നേടിയ കോവിഡ് രോഗികളുടെ ആന്റിബോഡി സാര്‍സ് കോവ് 2 വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായി ആരരോഗ്യവിദഗ്ധര്. മൃഗങ്ങളിലും മനുഷ്യ സെല്ലിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍.
കോവിഡിന്റെ ആരംഭഘട്ടത്തില്‍ ഇത്തരം ആന്റിബോഡികള്‍ കുത്തിവെയ്ക്കുന്നതിലൂടെ രോഗികളിലെ വൈറസിന്റെ തീവ്രത കുറക്കുന്നതിന് സാധിക്കുമെന്ന് യു എസ് സ്ക്രിപ്പസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാനായി താൽകാലികമായി മാത്രമേ ഈ ആന്റിബോഡി നല്കാറുള്ളു. തിങ്കളാഴ്ച സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇത് പുറത്ത് വിട്ടത്.
ആന്റിബോഡിയുടെ ക്ലിനിക്കല്‍ പരിക്ഷണങ്ങളും അധിക പരീക്ഷണങ്ങളും ഉള്‍പ്പെടുത്തി കോവിഡിനെ പ്രതിരോധിക്കാനായി ഇപ്പോള്‍ ശക്തമായ ചികിത്സാ രീതികളാണ് കണ്ടുപിടിക്കുന്നത്. ഈ ആന്റിബോഡി രോഗാണുവിനെ നന്നായി പ്രതിരോധിക്കുന്നുണ്ടെന്ന്് ശാസ്ത്രജ്ഞന് ഡെന്നീസ് ബര്‍ഡന്‍ പറഞ്ഞു.
പരീക്ഷണങ്ങള്‍ക്കായി ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോവിഡിനെതിരേ വാക്സിന് കണ്ടുപിടുക്കു എന്നത് ഇന്ന് ലോകരാജ്യങ്ങള്‍ നേരുടുന്ന വെല്ലുവിളിയാണ്. രോഗം ഭേദമായ ആളുകളുടെ ആന്റിബോഡിക്ക് രോഗാണുവിനെ പ്രതിരോധിക്കാനുള്ള കഴിവ് കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.