തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി അഞ്ച് ഹോട്ട് സ്പോട്ടുകള്‍ കൂടി. തൃശൂരിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോട്ടെ കിനാനൂര്‍-കരിന്തളം, കണ്ണൂരിലെ തലശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. പാലക്കാട്ടെ വണ്ടാഴി, പുതുനഗരം എന്നിവയെയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 125 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.