പാലക്കാട് : തൃശ്ശൂർ ജില്ലയിലെ മത്സ്യ മാർക്കറ്റുകൾ അടച്ചത് നിമിത്തം അവിടങ്ങളിൽ പോകേണ്ടവർ കൂടി പുലർച്ചയോടെ പട്ടാമ്പി മത്സ്യ മാർക്കറ്റിലേക്ക് വന്നത് നിമിത്തമാണ് നഗരത്തിലെ വിവിധ റോഡുകൾ തടസ്സം നേരിട്ടത്. നാലുമണി മുതൽ സജീവമാകുന്ന മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾ സാധാരണക്ക് വിപരീതമായി ക്രമാതീതമായി വർദ്ധിച്ചതിനാൽ ഏഴുമണിയോടെ നഗരം ഗതാഗത സ്തംഭനത്തിൽ വീർപ്പുമുട്ടി. ചെറു വാഹനങ്ങൾ നഗരത്തിലെ കുറുക്കു വഴികൾ ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയത്. രാവിലെയുള്ള മാർക്കറ്റ് തിരക്ക് കഴിഞ്ഞതോടെ റോഡ് സാധാരണരീതിയിൽ ആയി.
ആശുപത്രി കേസ് ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവർക്ക് ഇത്തരം സ്തംഭനം വലിയ പ്രയാസം സൃഷ്ടിച്ചേക്കും.
