പാലക്കാട് : മുതുതല പഞ്ചായത്തിൽ കാരക്കുത്ത്, പറക്കാട്, മേലെ കൊടുമുണ്ട എന്നിവിടങ്ങളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് മിനിമാസ്റ്റ് ലൈറ്റുകളാണ് സ്വിച്ചോൺ കർമം നടത്തി എം എൽ എ ഉദ്ഘാടനം ചെയ്തത്.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പദ്ധതിയുടെ ഭാഗമായുള്ള ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ അവസാന ഘട്ടത്തിലാണെന്നും
വരും ദിവസങ്ങളിൽ മറ്റു പഞ്ചായത്തുകളിലെ ലൈറ്റുകളും നാടിന് സമർപ്പിക്കാനാവുമെന്നും എംഎൽഎ പറഞ്ഞു.
മുതുതല പഞ്ചായത്തിലെ മൂന്നിടങ്ങളിലായി കഴിഞ്ഞദിവസം നടന്ന ചടങ്ങുകൾ എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിഎം നീലകണ്ഠൻ ഉൾപ്പടെയുള്ള ജന പ്രതിനിധികളും രാഷ്ട്രീയ – സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും സംബന്ധിച്ചു.
