കൊട്ടാരക്കര : 130 പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടികൂടി. കേരള പോലീസിന്റെ എമർജൻസി റെസ്പോൺസ് സിസ്റ്റം വഴി കിട്ടിയ പരാതിയുടെ ഭാഗമായി കൊല്ലം റൂറൽ കട്രോൾ റും രണ്ടാം നമ്പർ വാഹനത്തിലെ ഡ്യൂട്ടിക്കാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ 130 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നം പിടിച്ചെടുത്തു. കൊട്ടാരക്കര പള്ളിക്കൽ ദാറുൽ ഫത്തഹിൽ മുഹമ്മദ് ഷാ(43) യുടെ വക ഫാസ സ്റ്റോഴ്സിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നം പിടികൂടിയത്. ജി.എസ്.ഐ തുളസീധരൻപിള്ള, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് റാഷിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
